Jeremiah 47:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗസ്സാനിവാസികള്‍ വിലാപസൂചകമായി തല മുണ്ഡനം ചെയ്തിരിക്കുന്നു; അസ്കലോന്‍ നശിച്ചുകഴിഞ്ഞു; അനാക്കീമില്‍ ശേഷിച്ചിരിക്കുന്നവരേ, നിങ്ങള്‍ എത്രകാലം സ്വയം മുറിവേല്പിക്കും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?
Malayalam 1992 MBSI
ലൂഹീതിലേക്കുള്ള കയറ്റത്തില്‍കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തില്‍ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേള്‍ക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി; എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗസ്സയ്ക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോന്‍ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?
Malayalam Bible POC-ML 2013
ഗാസാ ശൂന്യമായി; അഷ്‌കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്‍െറ അവശിഷ്‌ടജനമേ, എത്രനാള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്‍പ്പിക്കും? കര്‍ത്താവിന്‍െറ വാളേ, നീ എന്നു നിശ്‌ചലമാകും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും; അസ്കലോൻ നിശ്ശബ്ദരായിത്തീരും. താഴ്വരയിലെ ശേഷിപ്പേ, എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും?