Jeremiah 47:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ കല്പന കൊടുത്തിരിക്കെ എങ്ങനെ അതു നിശ്ചലമായിരിക്കും; അസ്കലോനും കടല്‍ത്തീരത്തിനും എതിരെ അവിടുന്ന് അതിനെ നിയോഗിച്ചിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അസ്കലോന്നും സമുദ്രതീരത്തിന്നും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാൻ അതിന്നു എങ്ങനെ കഴിയും? അവിടേക്കു അവൻ അതിനെ നിയോഗിച്ചുവല്ലോ.
Malayalam 1992 MBSI
നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ, അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാന്‍ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവന്‍ അതിനെ നിയോഗിച്ചുവല്ലോ.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ നിയോഗിച്ചിരിക്കേ, അതെങ്ങനെ സ്വസ്‌ഥമാകും? അഷ്‌കലോണിനും സമുദ്രതീരത്തിനുമെതിരേ കര്‍ത്താവ്‌ അതിനെ അയച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ, അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ, അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”