Jeremiah 48:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[11,12] മോവാബ് ബാല്യം മുതല്‍ സുരക്ഷിതമായിരുന്നു; അവന്‍ പ്രവാസത്തിലേക്കു പോയിട്ടില്ല, മട്ട് അടിയാന്‍ വച്ച വീഞ്ഞുപോലെ ആയിരുന്നു മോവാബ്. ഒരു പാത്രത്തില്‍ നിന്നു മറ്റൊരു പാത്രത്തിലേക്ക് അതു പകര്‍ന്നിട്ടില്ല. അതിന്‍റെ രുചിക്കോ മണത്തിനോ മാറ്റം വന്നിട്ടില്ല. വീഞ്ഞ് ഊറ്റി എടുക്കുന്നവരുടെ കൈയില്‍ ഞാന്‍ മോവാബിനെ ഏല്പിക്കും. അവര്‍ അവനെ ഊറ്റിക്കളയും. മോവാബിന്‍റെ ഭരണികള്‍ ശൂന്യമാക്കും. അവന്‍റെ പാത്രങ്ങള്‍ ഉടച്ചുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോവാബ് ബാല്യം മുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
Malayalam 1992 MBSI
നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാന്‍ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോവാബ് ബാല്യം മുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകർന്നിട്ടില്ല; അവൻ പ്രവാസത്തിലേക്കു പോയിട്ടുമില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ ഗന്ധം വ്യത്യാസപ്പെട്ടിട്ടുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ മണം പൊയ്പോയിട്ടുമില്ല.
Malayalam Bible POC-ML 2013
മദ്യത്തിന്‍െറ മട്ടില്‍ പുതഞ്ഞ് മൊവാബ്‌യൗവനംമുതല്‍ സ്വസ്‌ഥമായിരുന്നു. പാത്രത്തില്‍നിന്നു പാത്രത്തിലേക്ക് അതു പകര്‍ന്നില്ല; പ്രവാസത്തിലേക്കു പോയതുമില്ല. അതിന്‍െറ രുചിക്കോ ഗന്‌ധത്തിനോ മാറ്റം വന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു, അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ, പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല— അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല. അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു, അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല.