Jeremiah 48:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബിന് ചുറ്റുമുള്ളവരും അതിന്‍റെ നാമം അറിയുന്നവരും അതിനുവേണ്ടി വിലപിക്കട്ടെ; അവന്‍റെ ശക്തമായ ചെങ്കോലും മഹത്ത്വത്തിന്‍റെ വടിയും ഒടിഞ്ഞല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിൻ! അവന്റെ പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിൻ.
Malayalam 1992 MBSI
എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ! അവന്റെ നാമം അറിയുന്ന സകലരുമേ, ‘അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു’ എന്നു പറയുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ, അവനെക്കുറിച്ചു വിലപിപ്പിന്‍! അവന്‍റെ പേര്‍ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിന്‍.
Malayalam Bible POC-ML 2013
അവനു ചുറ്റുമുള്ളവരേ, അവന്‍െറ നാമം അറിയുന്നവരേ, അവനെ ഓര്‍ത്തു വിലപിക്കുവിന്‍. അവന്‍െറ ശക്‌തവും ശ്രഷ്‌ഠവുമായ ചെങ്കോല്‍ തകര്‍ന്നല്ലോ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ, അവളുടെ പ്രശസ്തി അറിയുന്ന സകലരുമേ, അവളെച്ചൊല്ലി വിലപിക്കുക; ‘അയ്യോ, ബലമുള്ള ചെങ്കോൽ എങ്ങനെ ഒടിഞ്ഞിരിക്കുന്നു! മഹിമയുള്ള കോൽ എങ്ങനെ തകർന്നിരിക്കുന്നു!’ എന്നു പറയുക.