Jeremiah 48:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദീബോന്‍നിവാസികളേ, നിങ്ങളുടെ പ്രതാപമെല്ലാം ഉപേക്ഷിച്ച് ഉണങ്ങിയ നിലത്ത് ഇരിക്കുവിന്‍, മോവാബിന്‍റെ സംഹാരകന്‍ നിന്‍റെ നേരെ വരുന്നു; നിന്‍റെ ബലമുള്ള കോട്ടകള്‍ അവന്‍ തകര്‍ത്തുവല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
Malayalam 1992 MBSI
സൊദോമിന്റെയും ഗൊമോരയുടെയും അവയുടെ അയല്‍പട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്ന് നിന്റെ കോട്ടകൾ നശിപ്പിക്കുമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദീബോന്‍നിവാസിനിയായ പുത്രീ, നിന്‍റെ മഹത്ത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവന്‍ നിന്‍റെ നേരേ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
Malayalam Bible POC-ML 2013
ദീബോന്‍നിവാസികളേ, ഉന്നതത്തില്‍നിന്ന് ഇറങ്ങിവരുക. വരണ്ടുവിണ്ട നിലത്തിരിക്കുക. മൊവാബിന്‍െറ സംഹാരകന്‍ നിങ്ങള്‍ക്കെതിരേ വന്നിരിക്കുന്നു. അവന്‍ നിങ്ങളുടെ കോട്ടകള്‍ തകര്‍ത്തുകളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ദീബോൻപുത്രിയിലെ നിവാസികളേ, നിന്റെ ശ്രേഷ്ഠതയിൽനിന്ന് ഇറങ്ങിവന്ന് ദാഹാർത്തമായ ഭൂമിയിൽ ഇരിക്കുക; കാരണം മോവാബിന്റെ സംഹാരകൻ നിനക്കെതിരേ പുറപ്പെട്ടുവരുകയും അവൻ നിന്റെ കോട്ടകളെ ഇടിച്ചുനിരത്തുകയും ചെയ്യും.