Jeremiah 48:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അരോവേര്‍നിവാസികളേ, വഴിയില്‍ നിന്നുകൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കുവിന്‍, എന്താണു സംഭവിച്ചതെന്ന് ഓടിപ്പോകുന്നവനോടും രക്ഷപെടുന്നവളോടും ചോദിക്കുക. മോവാബു ലജ്ജിതയായിരിക്കുന്നു; അതു തകര്‍ന്നുപോയി; അതുകൊണ്ടു വിലപിച്ചുകരയുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്തു എന്നു ചോദിക്ക.
Malayalam 1992 MBSI
യോര്‍ദ്ദാന്റെ വന്‍ കാട്ടില്‍നിന്നു ഒരു സിംഹം എന്നപോലെ അവന്‍ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചല്‍പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടന്നു അതില്‍നിന്നു ഔടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍? എനിക്കു നേരം കുറിക്കുന്നവന്‍ ആര്‍? എന്റെ മുമ്പാകെ നില്‍ക്കാകുന്ന ഇടയന്‍ ആര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും രക്ഷപെട്ടുപോകുന്നവളോടും ‘സംഭവിച്ചതെന്ത്’ എന്നു ചോദിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരോവേര്‍നിവാസിനിയേ, നീ വഴിയിൽനിന്നുകൊണ്ട് നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്ത് എന്നു ചോദിക്ക.
Malayalam Bible POC-ML 2013
അരോവേര്‍നിവാസികളെ, വഴിയരികില്‍ വന്നു ചുറ്റും നോക്കുക. പലായനം ചെയ്യുന്നവനോടും ഓടി രക്‌ഷപെടുന്നവളോടും എന്തുസംഭവിച്ചെന്ന്‌ ആരായുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരോയേർ നിവാസികളേ, വഴിയരികിൽ നിന്നുകൊണ്ട് നിരീക്ഷിക്കുക, ഓടിപ്പോകുന്ന പുരുഷന്മാരോടും പലായനംചെയ്യുന്ന സ്ത്രീകളോടും, ‘എന്താണു സംഭവിച്ചത്?’ എന്നു ചോദിക്കുക.

Recommended Reading