Jeremiah 48:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബിന്‍റെ കീര്‍ത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനില്‍ അതിനെതിരെ ശത്രുക്കള്‍ അനര്‍ഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവര്‍ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാള്‍ നിന്നെ പിന്തുടരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
Malayalam 1992 MBSI
ആകയാല്‍ ഞാന്‍ അമ്മോന്യരുടെ രബ്ബയില്‍ യുദ്ധത്തിന്റെ ആര്‍പ്പുവിളി കേള്‍പ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കലക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേല്‍ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോവാബിന്റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി; ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം നാം അതിനെ നശിപ്പിച്ചുകളയുക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോവാബിന്‍റെ വമ്പ് ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവര്‍ അതിന്‍റെ നേരേ അനര്‍ഥം നിരൂപിക്കുന്നു; വരുവിന്‍, അത് ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചു കളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും.
Malayalam Bible POC-ML 2013
മൊവാബിന്‍െറ പ്രശസ്‌തി അസ്‌തമിച്ചു. ഹെഷ്‌ബോണില്‍വച്ച്‌ അവര്‍ ദുഷ്‌ടത നിരൂപിച്ചു: വരുക, ഒരു ജനതയാകാതെ നമുക്കവളെ വിച്‌ഛേദിക്കാം. ഭ്രാന്തന്‍മാരേ, നിങ്ങളും നിശ്‌ശബ്‌ദരാക്കപ്പെടും; വാള്‍ നിങ്ങളെ പിന്തുടരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല; ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു: ‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’ മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാൾ നിങ്ങളെയും പിൻതുടരും.