Jeremiah 48:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബ് ശൂന്യമായിപ്പോയി എന്നു അര്‍ന്നോനില്‍ പ്രസിദ്ധമാക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോവാബ് തകർന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിൻ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അർന്നോനിങ്കൽ അറിയിപ്പിൻ.
Malayalam 1992 MBSI
അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാന്‍ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍; ആട്ടിന്‍ കൂട്ടത്തില്‍ ചെറിയവരെ അവര്‍ ഇഴെച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചല്‍പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോവാബ് തകർന്നിരിക്കുകയാൽ ലജ്ജിച്ചു പോയിരിക്കുന്നു; വിലപിച്ചു കരയുവിൻ; മോവാബ് കവർച്ചചെയ്യപ്പെട്ടിരിക്കുന്നു എന്ന് അർന്നോനിൽ അറിയിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോവാബ് തകര്‍ന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിന്‍; മോവാബ് ശൂന്യമായിരിക്കുന്നു എന്ന് അര്‍ന്നോനിങ്കൽ അറിയിപ്പിന്‍.
Malayalam Bible POC-ML 2013
മൊവാബ്‌ തകര്‍ന്നു; അവള്‍ അപമാനിതയായിരിക്കുന്നു. അതിനാല്‍ വിലപിച്ചു കരയുക, മൊവാബ്‌ ശൂന്യമായെന്ന്‌ അര്‍നോണ്‍ തീരത്തു വിളിച്ചുപറയുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു. വിലപിക്കുക, നിലവിളിക്കുക! മോവാബ് നശിപ്പിക്കപ്പെട്ടു എന്ന് അർന്നോനിൽ പ്രസിദ്ധമാക്കുക.