Jeremiah 48:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബ് സര്‍വേശ്വരനെതിരെ തന്നെത്തന്നെ ഉയര്‍ത്തിയതുകൊണ്ട് അവനെ കുടിപ്പിച്ചു മത്തനാക്കുക; അവന്‍ തന്‍റെ ഛര്‍ദിയില്‍ കിടന്നുരുളട്ടെ; അങ്ങനെ അവന്‍ ലജ്ജിതനായിത്തീരട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിൻ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ പരിഹാസവിഷയമായ്തീരും.
Malayalam 1992 MBSI
അതുകൊണ്ടു അതിലെ യൌവനക്കാര്‍ അതിന്റെ വീഥികളില്‍ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോവാബ് യഹോവയുടെ നേരെ അഹങ്കരിച്ചിരിക്കുകകൊണ്ട് അവനെ ലഹരി പിടിപ്പിക്കുവിൻ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ നിന്ദാവിഷയമായിത്തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോവാബ് യഹോവയുടെ നേരേ വമ്പു കാണിക്കകൊണ്ട് അവനു മത്തു പിടിപ്പിപ്പിന്‍; മോവാബ് തന്‍റെ ഛര്‍ദിയിൽ കിടന്നുരുളും;
Malayalam Bible POC-ML 2013
കര്‍ത്താവിനെതിരേ തന്നത്താന്‍ ഉയര്‍ത്തിയതിനാല്‍ മൊവാബിനെ ഉന്‍മത്തനാക്കുക. അവന്‍ ഛര്‍ദിയില്‍ കിടന്നുരുളട്ടെ. അവനും അവമാനിതനാകട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ അവളെ മത്തുപിടിപ്പിക്കുക. മോവാബ് അവളുടെ ഛർദിയിൽക്കിടന്ന് ഉരുളട്ടെ; അവൾ ഒരു പരിഹാസവിഷയം ആയിത്തീരട്ടെ.