Jeremiah 48:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സകല മോവാബ്യരെയും ഓര്‍ത്തു ഞാന്‍ നിലവിളിക്കുന്നു; കീര്‍ഹോരെസിലെ ജനങ്ങളെക്കുറിച്ചു ഞാന്‍ അലമുറയിടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാമോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.
Malayalam 1992 MBSI
വാതിലുകളും ഔടാമ്പലുകളും എല്ലാതെ തനിച്ചു പാര്‍ക്കുംന്നവരും സ്വൈരവും നിര്‍ഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കല്‍ പുറപ്പെട്ടു ചെല്ലുവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് മോവാബിനെക്കുറിച്ച് ഞാൻ വിലപിക്കും; എല്ലാ മോവാബിനെയും കുറിച്ച് ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് ഞാൻ ദുഃഖിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ഞാന്‍ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാന്‍ നിലവിളിക്കും; കീര്‍ഹേരെസിലെ ജനങ്ങളെക്കുറിച്ച് അവര്‍ വിലപിക്കും.
Malayalam Bible POC-ML 2013
മൊവാബിനെക്കുറിച്ച് ഞാന്‍ വിലപിക്കുന്നു. മൊവാബ്യരെ ഓര്‍ത്തു ഞാന്‍ നിലവിളിക്കുന്നു; കിര്‍ഹെരസ്യരെപ്രതി ഞാന്‍ ദുഃഖിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും, മോവാബ് മുഴുവനെപ്പറ്റിയും ഞാൻ കരയും, കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും ഞാൻ വിലപിക്കും.