Jeremiah 48:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിബ്മാ മുന്തിരിവള്ളിയേ, യാസേരിനെക്കുറിച്ചു കരയുന്നതിലുമധികം ഞാന്‍ നിന്നെക്കുറിച്ചു കരയുന്നു; നിന്‍റെ വള്ളികള്‍ കടല്‍കടന്നു യാസേര്‍വരെ എത്തിയിരിക്കുന്നു. നിന്‍റെ വേനല്‍ക്കാലഫലങ്ങളുടെയും നിന്‍റെ മുന്തിരിഫലങ്ങളുടെയുംമേല്‍ സംഹാരകന്‍ ചാടി വീണിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
Malayalam 1992 MBSI
അവരുടെ ഒട്ടകങ്ങള്‍ കവര്‍ച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങള്‍ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാന്‍ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവര്‍ക്കും ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാന്‍ നിന്നെക്കുറിച്ചു കരയും; നിന്‍റെ വള്ളികള്‍ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേര്‍കടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവന്‍ നിന്‍റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
Malayalam Bible POC-ML 2013
സിബ്‌മായുടെ മുന്തിരിവള്ളീ, ജാസറിനെ ഓര്‍ത്ത് എന്നതിനെക്കാളേറെ ഞാന്‍ നിന്നെക്കുറിച്ചു വിലപിക്കുന്നു. നിന്‍െറ ശാഖകള്‍ കടല്‍ കടന്നു, ജാസെര്‍വരെ എത്തി, നിന്‍െറ വേനല്‍ക്കനികളെയും മുന്തിരിവിളകളെയും വിനാശകന്‍ ആക്രമിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സിബ്മയിലെ മുന്തിരിവള്ളികളേ, യാസേർ വിലപിക്കുന്നതുപോലെ ഞാൻ നിനക്കായി വിലപിക്കും. നിന്റെ വള്ളിത്തലകൾ കടൽത്തീരംവരെ പടർന്നുകിടന്നിരുന്നു; അവ യസേർവരെ എത്തിയിരുന്നു. നിന്റെ വേനൽക്കനികളിന്മേലും മുന്തിരിമേലും സംഹാരകൻ ചാടിവീണിരിക്കുന്നു.