Jeremiah 48:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ നിലവിളി യഹ്സേവരെയും സോവാര്‍മുതല്‍ ഹോരോനയിമും എഗ്ലത്ത്-ശെലീശിയമും വരെയും കേള്‍ക്കുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലയാലെവരെയും യഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.
Malayalam 1992 MBSI
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലയാലെവരെയും യഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവര്‍ എലെയാലെവരെയും യഹസ്‍വരെയും സോവാര്‍മുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശീയവരെയും നിലവിളി കൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.
Malayalam Bible POC-ML 2013
ഹെഷ്‌ബോണും എലെയാലെയും നിലവിളിക്കുന്നു.യാഹാസ്‌വരെ അവരുടെ ശബ്‌ദം മുഴങ്ങുന്നു. സോവാര്‍മുതല്‍ ഹൊറോണായിയും എഗ്‌ലാത്‌ഷെലിഷിയാവരെയും അതു കേള്‍ക്കുന്നു. നിമ്രിം ജലാശയങ്ങളും ശൂന്യമായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു, സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ, കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ.