Jeremiah 48:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബിലെ പൂജാഗിരികളില്‍ യാഗം കഴിക്കുന്നവരെയും ദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നവരെയും ഞാന്‍ ഇല്ലാതാക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാര്‍ക്ക് ധൂപം കാട്ടുന്നവനെയും ഞാന്‍ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
മൊവാബിലെ പൂജാഗിരികളില്‍ ബലിയര്‍പ്പിക്കുകയും ധൂപാര്‍പ്പണം നടത്തുകയും ചെയ്യുന്നവര്‍ക്ക്‌ ഞാന്‍ അന്ത്യം വരുത്തും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ മോവാബിന് അന്ത്യംവരുത്തും, ക്ഷേത്രങ്ങളിൽ ബലിയർപ്പിക്കുന്നവർക്കും ദേവതകൾക്കു ധൂപം കാട്ടുന്നവർക്കുംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.