Jeremiah 48:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുഃഖസൂചകമായി എല്ലാവരും തല മുണ്ഡനം ചെയ്തും താടി ക്ഷൗരം ചെയ്തും ഇരിക്കുന്നു; അവരുടെ കൈകളിലും മുറിവുകളുണ്ട്. അവര്‍ എല്ലാവരും അരയില്‍ ചാക്ക് ഉടുത്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
Malayalam 1992 MBSI
ഞാന്‍ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു ഞാന്‍ അവരുടെ പിന്നാലെ വാള്‍ അയച്ചു അവരെ മുടിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിക്കപ്പെട്ടും ഇരിക്കുന്നു; എല്ലാകൈകളിലും മുറിവും അരകളിൽ രട്ടും കാണുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാ തലയും കഷണ്ടിയായും എല്ലാ താടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാ കൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
Malayalam Bible POC-ML 2013
എല്ലാവരും ശിരസ്‌സു മുണ്‍ഡനം ചെയ്‌തു; താടി ക്‌ഷൗരംചെയ്‌തു; കരങ്ങള്‍ വ്രണപ്പെടുത്തി; അരയില്‍ ചാക്കുടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാ തലയും ക്ഷൗരംചെയ്യുകയും എല്ലാ താടിയും കത്രിക്കുകയുംചെയ്തിരിക്കുന്നു; എല്ലാ കൈകളിലും മുറിവും അരകളിൽ ചാക്കുശീലയും കാണപ്പെടുന്നു.