Jeremiah 48:44 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭീതിയില്‍നിന്ന് ഓടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കെണിയില്‍ അകപ്പെടും; മോവാബിന്‍റെ ശിക്ഷാകാലത്ത് ഇതെല്ലാം അതിനു സംഭവിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പേടി ഒഴിഞ്ഞോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഞാൻ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദർശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഭയന്നോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഞാൻ മോവാബിന്റെമേൽ തന്നെ, അവരുടെ ശിക്ഷാകാലം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പേടി ഒഴിഞ്ഞോടുന്നവന്‍ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവന്‍ കെണിയിൽ അകപ്പെടും; ഞാന്‍ അതിനു, മോവാബിനു തന്നെ, അവരുടെ സന്ദര്‍ശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
ഭീതിയില്‍നിന്നു രക്‌ഷപെട്ടോടുന്നവന്‍ കുഴിയില്‍ പതിക്കും. കുഴിയില്‍നിന്നു കയറുന്നവന്‍ കെണിയില്‍പ്പെടും. മൊവാബിന്‍െറ ശിക്‌ഷാവര്‍ഷത്തില്‍ ഞാന്‍ ഇവ അവരുടെമേല്‍ വരുത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഭീതിനിമിത്തം ഓടിപ്പോകുന്നവർ കിടങ്ങിൽ വീഴും, കിടങ്ങിൽനിന്ന് കയറുന്നവർ കെണിയിലകപ്പെടും; കാരണം ഞാൻ മോവാബിന്റെമേൽ അവളുടെ ശിക്ഷയ്ക്കുള്ള വർഷം വരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.