Jeremiah 48:45 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓടിപ്പോയവര്‍ ശക്തി ക്ഷയിച്ച് ഹെശ്ബോന്‍റെ നിഴലില്‍ നില്‌ക്കുന്നു; ഹെശ്ബോനില്‍നിന്ന് അഗ്നിയും സീഹോന്‍റെ ഗൃഹത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്‍റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ട് മോവാബിന്റെ ചെന്നിയും കലാപകാരികളുടെ നെറുകയും ദഹിപ്പിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓടിപ്പോയവര്‍ ബലമില്ലാതെ ഹെശ്ബോന്‍റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്‍റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്‍റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചു കളയും.
Malayalam Bible POC-ML 2013
ഓടിപ്പോയവര്‍ ഹെഷ്‌ ബോണിന്‍െറ നിഴലില്‍ ദുര്‍ബലരായി നിന്നു. ഹെഷ്‌ബോണില്‍നിന്ന്‌ ഒരു തീ പുറപ്പെട്ടു; സീഹോന്‍െറ ഭവനത്തില്‍നിന്ന്‌ ഒരു ജ്വാല! അത്‌ മൊവാബിന്‍െറ നെറ്റിത്തടം തകര്‍ത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പലായിതർ നിസ്സഹായരായി ഹെശ്ബോന്റെ മറവിൽ നിൽക്കും, കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും; അതു മോവാബിന്റെ നെറ്റിയും കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു.