Jeremiah 49:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമ്മോന്യരെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരും അവകാശികളും ഇല്ലാഞ്ഞിട്ടാണോ ഗാദിന്‍റെ ദേശം മില്‌ക്കോംദേവന്‍ കൈവശപ്പെടുത്തി അതിന്‍റെ നഗരങ്ങളില്‍ സ്വന്തം ജനത്തെ പാര്‍പ്പിച്ചത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തു?
Malayalam 1992 MBSI
യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശി ഇല്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ താമസിക്കുന്നതെന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശിയില്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ പാര്‍ക്കുന്നതെന്ത്?
Malayalam Bible POC-ML 2013
അമ്മോന്യരെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിനു പുത്രന്‍മാരില്ലേ? അവന് അവകാശികളില്ലേ? പിന്നെ എന്തുകൊണ്ടാണ് മില്‍ക്കോംഗാദിന്‍െറ ദേശം പിടിച്ചടക്കുകയും അവന്‍െറ ആരാധകര്‍ അതിന്‍െറ നഗരങ്ങളില്‍ വാസമുറപ്പിക്കുകയും ചെയ്‌തത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമ്മോന്യരെക്കുറിച്ച്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരില്ലേ? ഇസ്രായേലിന് അവകാശിയില്ലേ? അല്ലെങ്കിൽ മോലെക്ക്, ഗാദിനെ കൈവശമാക്കിയത് എന്തിന്? അവന്റെ ആളുകൾ അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തിന്?