Jeremiah 49:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏശാവിന്‍റെ പിന്‍തലമുറക്കാരെ ഞാന്‍ നഗ്നരാക്കുകയും അവരുടെ ഒളിയിടങ്ങള്‍ തുറന്ന സ്ഥലങ്ങളാക്കുകയും ചെയ്തു; ഇനിയും അവര്‍ക്ക് ഒളിച്ചിരിക്കാന്‍ സാധ്യമല്ല; അവരുടെ സന്തതികളും സഹോദരന്മാരും അയല്‍ക്കാരും നശിച്ചുപോയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന്നു ഒളിച്ചുകൊൾവാൻ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയല്ക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
Malayalam 1992 MBSI
കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവര്‍ക്കും ഏവര്‍ക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങൾ അനാവൃതമാക്കിയിരിക്കുന്നു; അവനു ഒളിക്കാൻ കഴിയുകയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയല്ക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഏശാവിനെ ഞാന്‍ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന് ഒളിച്ചുകൊള്‍വാന്‍ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
Malayalam Bible POC-ML 2013
ഏസാവിനെ ഞാന്‍ ശൂന്യമാക്കി. അവന്‍െറ ഒളിസങ്കേതങ്ങള്‍ തുറന്നിട്ടു. അവന് ഒളിച്ചിരിക്കാന്‍ കഴിയുകയില്ല. അവന്‍െറ മക്കളും സഹോദരരും അയല്‍ക്കാരും നശിച്ചു. അവന്‍ ഇല്ലാതായി. നിന്‍െറ അനാഥരായ മക്കളെ എന്നെ ഏല്‍പിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഞാൻ ഏശാവിനെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കും; അവന്റെ ഒളിവിടങ്ങൾ വെളിച്ചത്താക്കും, അതിനാൽ അവന് ഒളിക്കാൻ കഴിയുകയില്ല. അവന്റെ ആയുധധാരികളായ യോദ്ധാക്കൾ നശിപ്പിക്കപ്പെട്ടു, അവനുമായി സഖ്യമുള്ളവരും അയൽവാസികളും നശിപ്പിക്കപ്പെട്ടു;