Jeremiah 49:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതന്‍ അയയ്‍ക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ എദോമിനെതിരെ എഴുന്നേറ്റു യുദ്ധത്തിന് ഒന്നിച്ചുകൂടുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിന്നായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു.
Malayalam 1992 MBSI
ബാബേലിന്റെ നേരെ ചുറ്റം അണിനിരത്തുവിന്‍; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്കു എയ്തുവിടുവിന്‍; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“‘നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിനായി എഴുന്നേല്ക്കുവിൻ!’ എന്ന് വിളിച്ചുപറയുവാൻ ഒരു ദൂതനെ ജനതകളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു” എന്ന വർത്തമാനം ഞാൻ യഹോവയിൽനിന്നു കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഒരുമിച്ചുകൂടി അതിന്‍റെ നേരേ ചെല്ലുവിന്‍; യുദ്ധത്തിനായി എഴുന്നേല്പിന്‍! എന്നിങ്ങനെ വിളിച്ചുപറവാന്‍ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നൊരു വര്‍ത്തമാനം ഞാന്‍ യഹോവയിങ്കൽനിന്നു കേട്ടു.
Malayalam Bible POC-ML 2013
കര്‍ത്താവില്‍നിന്ന്‌ എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെ ഇടയിലേക്ക്‌ ഒരു ദൂതന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിനെ ആക്രമിക്കുന്നതിന് നിങ്ങൾ ഒരുമിച്ചുകൂടുക! യുദ്ധത്തിനായി എഴുന്നേൽക്കുക!” എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു, എന്ന് യഹോവയിൽനിന്ന് ഞാൻ ഒരു സന്ദേശം കേട്ടിരിക്കുന്നു.