Jeremiah 49:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എദോം ഭീതിക്കു പാത്രമാകും; അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും; അതിനു നേരിട്ട അനര്‍ഥങ്ങള്‍ നിമിത്തം അവളെ പരിഹസിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും.
Malayalam 1992 MBSI
യിസ്രായേല്‍ ചിന്നിപ്പോയ ആട്ടിന്‍ കൂട്ടം ആകുന്നു; സിംഹങ്ങള്‍ അതിനെ ഔടിച്ചുകളഞ്ഞു; ആദ്യം അശ്ശൂര്‍രാജാവു അതിനെ തിന്നു; ഒടുക്കം ഇപ്പോള്‍ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എദോം സ്തംഭനവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്‍റെ സകല ബാധകളും നിമിത്തം ചൂളകുത്തും.
Malayalam Bible POC-ML 2013
എദോം ബീഭത്‌സമാകും. കടന്നുപോകുന്നവര്‍ അതിനെ ഭയപ്പെടുകയും അതിനു നേരിട്ട അത്യാഹിതത്തില്‍ വിസ്‌മയിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഏദോം ഒരു ഭീതിവിഷയമായിത്തീരും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.