Jeremiah 49:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദമാസ്കസിനെ സംബന്ധിച്ച്: ഹാമാത്തും അര്‍പ്പാദും ദുര്‍വര്‍ത്തമാനങ്ങള്‍ കേട്ടു പരിഭ്രമിച്ചിരിക്കുന്നു; അവര്‍ ഭയന്ന് ഉരുളുന്നു; പ്രശാന്തമാകാത്ത കടല്‍പോലെ അവര്‍ ഇളകിമറിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അർപ്പാദും ദോഷവർത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴിവില്ല.
Malayalam 1992 MBSI
സര്‍വ്വഭൂമിയുടെയും ചുറ്റിക പിളര്‍ന്നു തകര്‍ന്നുപോയതെങ്ങനെ? ജാതികളുടെ ഇടയില്‍ ബാബേല്‍ ശൂന്യമായിത്തീര്‍ന്നതെങ്ങനെ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദമസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട്. ഹമാത്തും അർപ്പാദും ദുർവാർത്ത കേട്ടതുകൊണ്ട് ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; അടങ്ങാത്ത കടൽപോലെ അവരുടെ മനസ്സ് ഇളകിയിരിക്കുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാട്. ഹമാത്തും അര്‍പ്പാദും ദോഷവര്‍ത്തമാനം കേട്ടതുകൊണ്ടു ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന് അടങ്ങിയിരിപ്പാന്‍ കഴിവില്ല.
Malayalam Bible POC-ML 2013
ദമാസ്‌ക്കസിനെക്കുറിച്ച്‌: ഹമാത്തും അര്‍പ്പാദും പരിഭ്രാന്തരാകുന്നു. അവര്‍ക്കു ദുഃഖവാര്‍ത്ത ലഭിച്ചിരിക്കുന്നു. അവര്‍ ഭയന്നു വിറയ്‌ക്കുന്നു. അടങ്ങാത്ത കടല്‍പോലെ അവര്‍ പ്രക്‌ഷുബ്‌ധരായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദമസ്കോസിനെക്കുറിച്ച്: “ഹമാത്തും അർപ്പാദും നിരാശരായിരിക്കുന്നു, കാരണം അവർ ഒരു ദുർവാർത്ത കേട്ടിരിക്കുന്നു. അവരുടെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു, അസ്വസ്ഥമായ കടൽപോലെതന്നെ.