Jeremiah 49:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദമാസ്കസ് ധൈര്യഹീനയായി ഓടാന്‍ ഭാവിക്കുകയാണ്; എന്നാല്‍ ഭയം അവളെ പിടിച്ചു നിര്‍ത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവള്‍ അനുഭവിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദമ്മേശെക്ക് ക്ഷീണിച്ചു ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിന്നു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്കു എന്നപോലെ അതിന്നു അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
Malayalam 1992 MBSI
ബാബേലേ, ഞാന്‍ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദമസ്കോസ് ക്ഷീണിച്ച് ഓടിപ്പോകുവാൻ ഭാവിക്കുന്നു; നടുക്കം അതിനു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദമ്മേശെക് ക്ഷീണിച്ച് ഓടിപ്പോകുവാന്‍ തിരിയുന്നു; നടുക്കം അതിനു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
Malayalam Bible POC-ML 2013
ദമാസ്‌ക്കസ്‌ ദുര്‍ബലയായി. അവള്‍ ഓടാന്‍ ശ്ര മിച്ചു. എന്നാല്‍, സംഭ്രമം അവളെ തടഞ്ഞുനിര്‍ത്തി. പ്രസവവേദനയനുഭവിക്കുന്ന സ്‌ത്രീയെപ്പോലെ വേദനയും വിഷമവും അവളെ കീഴടക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദമസ്കോസ് നിസ്സഹായയായിത്തീർന്നു, അവൾ ഓടിപ്പോകാൻ ഭാവിക്കുന്നു, ഭീതി അവളെ പിടികൂടിയിരിക്കുന്നു; നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അവൾക്ക് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.