Jeremiah 49:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിരിക്കുന്നു; രബ്ബാ പുത്രിമാരേ, കരയുവിന്‍; നിങ്ങള്‍ ചാക്കുതുണി ധരിക്കുവിന്‍; വിലപിച്ചുകൊണ്ടു പരിഭ്രാന്തരായി ഓടുവിന്‍; മില്‌കോം ദേവന്‍ തന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊപ്പം പ്രവാസത്തിലേക്കു പോകുമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിൻ; രട്ടുടുത്തുകൊൾവിൻ; വിലപിച്ചുകൊണ്ടു വേലികൾക്കരികെ ഉഴന്നുനടപ്പിൻ! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
Malayalam 1992 MBSI
വടക്കുനിന്നു ഒരു ജാതി അതിന്റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതില്‍ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഔടിപ്പോയ്ക്കളയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിപ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിക്കുവിൻ; രട്ടുടുത്തുകൊള്ളുവിൻ; വിലപിച്ചുകൊണ്ട് വേലികൾക്കരികെ ഉഴന്നുനടക്കുവിൻ! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ് പോയിരിക്കുന്നുവല്ലോ; രബ്ബായുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിന്‍; രട്ടുടുത്തുകൊള്‍വിന്‍; വിലപിച്ചുകൊണ്ടു വേലികള്‍ക്കരികെ ഉഴന്നുനടപ്പിന്‍! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
Malayalam Bible POC-ML 2013
ഹെഷ്‌ബോണ്‍ നിവാസികളേ, നിലവിളിക്കുവിന്‍, ആയ് ശൂന്യമായിരിക്കുന്നു. റാബായുടെ പുത്രിമാരേ, ഉച്ചത്തില്‍ കരയുവിന്‍. ചാക്കുടുത്ത് വിലപിച്ചുകൊണ്ട് അലയുവിന്‍. തന്‍െറ പുരോഹിതന്‍മാരോടും പ്രഭുക്കന്‍മാരോടുമൊപ്പം മില്‍ക്കോം വിപ്രവാസിയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഹെശ്ബോനേ, വിലപിക്കുക, ഹായി നശിപ്പിക്കപ്പെട്ടിരിക്കുന്നു! രബ്ബയുടെ പട്ടണങ്ങളേ, നിലവിളിക്കുക! അരയിൽ ചാക്കുശീല ചുറ്റി വിലപിക്കുക; നിങ്ങളുടെ മതിലുകൾക്കുള്ളിൽ ഉഴന്നുനടക്കുക, കാരണം മോലെക്ക് പ്രവാസത്തിലേക്കു പോകും, അവന്റെ പുരോഹിതരോടും ഉദ്യോഗസ്ഥരോടും ഒപ്പംതന്നെ.