Jeremiah 49:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാലുദിക്കുകളില്‍നിന്നും അടിക്കുന്ന കാറ്റ് ഏലാമിന്‍റെമേല്‍ വരുത്തും; അതോടൊപ്പം ഞാന്‍ അവരെ ചിതറിക്കുകയും ചെയ്യും. ഏലാമില്‍നിന്നു ചിതറിക്കപ്പെട്ട ജനം ചെന്നുചേരാത്ത ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഏലാമിന്റെ നേരെ ആകാശത്തിന്റെ നാലു ദിക്കിൽനിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല.
Malayalam 1992 MBSI
വമ്പു പറയുന്നവര്‍ ഭോഷന്മാരാകത്തക്കവണ്ണം അവരുടെ മേല്‍ വാള്‍ വരും; അതിലെ വീരന്മാര്‍ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകാശത്തിന്റെ നാലു ദിക്കിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിന്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഏലാമിന്‍റെ നേരേ ആകാശത്തിന്‍റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാര്‍ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല.
Malayalam Bible POC-ML 2013
ഞാന്‍ ഏലാമിന്‍െറ മേല്‍ ദിഗന്തങ്ങളില്‍ നിന്നു കാറ്റുകളെ അയയ്‌ക്കും. അവര്‍ നാലുപാടും ചിതറും. ഏലാമില്‍നിന്ന്‌ ഓടിപ്പോകുന്നവര്‍ അഭയം തേടാത്ത ഒരു രാജ്യവും ഉണ്ടായിരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകാശത്തിന്റെ നാലു മൂലകളിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിന്മേൽ വരുത്തും; അവരെ ആ നാലു കാറ്റുകളിലേക്കു ചിതറിച്ചുകളയും, ഏലാമിന്റെ ഭ്രഷ്ടന്മാർ പോകാത്ത ഒരു രാജ്യവും ഉണ്ടാകുകയില്ല.