Jeremiah 49:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പില്‍, അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ ശ്രമിക്കുന്നവരുടെ മുമ്പില്‍വച്ചു തന്നെ ഞാന്‍ സംഭീതരാക്കും; എന്‍റെ ഉഗ്രകോപത്തില്‍ ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്‍റെ വാള്‍ അവരെ പിന്തുടരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്കു അനർത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ചു അവരെ മുടിച്ചുകളയും.
Malayalam 1992 MBSI
അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സര്‍വ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും; അതിന്റെ ഭണ്ഡാരങ്ങള്‍ കവര്‍ന്നുപോകത്തക്കവണ്ണം അവയുടെ മേലും വാള്‍വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാന്‍ അവര്‍ക്ക് അനര്‍ഥം, എന്‍റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ അവരുടെ പിന്നാലെ വാള്‍ അയച്ച് അവരെ മുടിച്ചുകളയും.
Malayalam Bible POC-ML 2013
വേട്ടയാടുന്ന ശത്രുക്കളുടെ മുന്‍പില്‍ സംഭീതരാകാന്‍ ഞാന്‍ അവര്‍ക്ക്‌ ഇടവരുത്തും. എന്‍െറ ഉഗ്രകോപത്തില്‍ ഞാന്‍ അവര്‍ക്ക്‌ അനര്‍ഥം വരുത്തും. അവരെ ഉന്‍മൂലനം ചെയ്യുന്നതുവരെ വാള്‍ അവരെ പിന്തുടരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏലാമ്യരെ ഞാൻ, അവരുടെ ശത്രുക്കളുടെമുന്നിലും അവരെ വധിക്കാൻ ശ്രമിക്കുന്നവരുടെമുന്നിലും ചിതറിക്കും; ഞാൻ അവരുടെമേൽ നാശംവരുത്തും, എന്റെ ഭീകരക്രോധംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്. “അവരെ നശിപ്പിച്ചുകളയുന്നതുവരെ ഞാൻ അവരെ വാളുമായി പിൻതുടരും.