Jeremiah 49:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആര് എനിക്കെതിരെ വരും എന്നു പറഞ്ഞു സ്വന്തം നിക്ഷേപങ്ങളില്‍ ആശ്രയിക്കുന്ന അവിശ്വസ്തയായ ജനതയേ, നിങ്ങളുടെ താഴ്വരകളെക്കുറിച്ച് എന്തിനു പ്രശംസിക്കുന്നു? സര്‍വശക്തനായ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആർ എന്റെ നേരെ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്‌വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്നു? നിന്റെ താഴ്‌വരകൾ ഒഴുകിപ്പോകുന്നു.
Malayalam 1992 MBSI
ആ നാളുകളില്‍, ആ കാലത്തു, യിസ്രായേല്‍മക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ആര് എനിക്കെതിരെ വരും’ എന്നു പറഞ്ഞ് തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നത് എന്തിന്? നിന്റെ താഴ്വരകൾ ഒഴുകിപ്പോകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആര്‍ എന്‍റെ നേരേ വരും എന്നു പറഞ്ഞു തന്‍റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്? നിന്‍റെ താഴ്വരകള്‍ ഒഴുകിപ്പോകുന്നു.
Malayalam Bible POC-ML 2013
തന്‍െറ ധനത്തില്‍ വിശ്വാസമര്‍പ്പിച്ച്‌, ആര്‌ എനിക്കെതിരേ വരുമെന്നു ജല്‍പി ച്ചഅവിശ്വസ്‌തയായ പുത്രീ, നിന്‍െറ താഴ്‌വരകളെക്കുറിച്ച്‌ നീ തന്നത്താന്‍ പുകഴ്‌ത്തുന്നതെന്തിന്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ താഴ്വരകളെപ്പറ്റി നീ വളരെ അഹങ്കരിക്കുന്നതെന്തിന്? ഫലഭൂയിഷ്ഠമായ നിന്റെ താഴ്വരകളിൽ പ്രശംസിക്കുന്നതെന്തിന്? അവിശ്വസ്തരായ മകളായ അമ്മോനേ, നിന്റെ നിക്ഷേപങ്ങളിൽ ആശ്രയിച്ചുകൊണ്ട് ‘ആര് എന്നെ ആക്രമിക്കും?’ എന്നു നീ പറയുന്നു.