Jeremiah 49:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേദാന്‍ നിവാസികളേ, പിന്തിരിഞ്ഞ് ഓടുവിന്‍; കുഴികളില്‍ ഒളിച്ചിരിക്കുവിന്‍; ശിക്ഷാകാലത്ത് ഏശാവിന്‍റെ പിന്‍തലമുറക്കാരുടെമേല്‍ ഞാന്‍ വിനാശം വരുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞു കുഴികളിൽ പാർത്തുകൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്തു, അവന്റെ ദർശനകാലം തന്നേ, അവന്നു വരുത്തും.
Malayalam 1992 MBSI
ബാബേലില്‍നിന്നു ഔടി കല്ദയദേശം വിട്ടു പോകുവിന്‍; ആട്ടിന്‍ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; ഞാൻ ഏശാവിന്റെ ആപത്ത്, അവന്റെ ദർശനകാലം തന്നെ, അവന്റെമേൽ വരുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദെദാന്‍നിവാസികളേ, ഓടിപ്പോകുവിന്‍; പിന്തിരിഞ്ഞ് കുഴികളിൽ പാര്‍ത്തു കൊള്‍വിന്‍; ഞാന്‍ ഏശാവിന്‍റെ ആപത്ത്, അവന്‍റെ ദര്‍ശനകാലം തന്നെ, അവനു വരുത്തും.
Malayalam Bible POC-ML 2013
ദദാന്‍ നിവാസികളേ, പിന്‍തിരിഞ്ഞോടുവിന്‍; ഗര്‍ത്തങ്ങളില്‍പോയി ഒളിക്കുവിന്‍. ശിക്‌ഷയുടെ നാളില്‍ ഏസാവിന്‍െറ മേല്‍ ഞാന്‍ ദുരിതം വരുത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേദാൻ നിവാസികളേ, പിന്തിരിഞ്ഞ് ഓടുക, ആഴമുള്ള ഗുഹകളിൽ ഒളിക്കുക; കാരണം ഞാൻ ഏശാവിനെ ശിക്ഷിക്കുമ്പോൾ, അവന്റെമേൽ മഹാ വിപത്തുതന്നെ വരുത്തും.