Jeremiah 49:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുന്തിരിപ്പഴം ശേഖരിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വരുമ്പോള്‍ കാലാ പറിക്കാന്‍ കുറെ ശേഷിപ്പിക്കുകയില്ലേ? രാത്രിയില്‍ കള്ളന്മാര്‍ വരുമ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതു മാത്രമല്ലേ അവര്‍ എടുക്കുകയുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിപ്പാൻ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ തങ്ങൾക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നതു?
Malayalam 1992 MBSI
ഞാന്‍ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണര്‍ത്തി വരുത്തും; അവര്‍ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകള്‍ വെറുതെ മടങ്ങാതെ സമര്‍ത്ഥവീരന്റെ അമ്പുകള്‍ പോലെ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിക്കുവാൻ ചിലത് ശേഷിപ്പിക്കുകയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ അവർ മതിയാകുവോളം മാത്രമല്ലയോ നശിപ്പിക്കുന്നത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്‍റെ അടുക്കൽ വന്നാൽ കാലാ പറിപ്പാന്‍ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാര്‍ വന്നാൽ തങ്ങള്‍ക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നത്?
Malayalam Bible POC-ML 2013
മുന്തിരി ശേഖരിക്കുന്നവര്‍ കുറച്ചെങ്കിലും അവശേഷിപ്പിക്കാറില്ലേ? രാത്രിയില്‍ വരുന്ന കള്ളന്‍മാര്‍ തങ്ങള്‍ക്കു വേണ്ടതല്ലേ എടുക്കൂ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ? കള്ളന്മാർ രാത്രിയിൽ വന്നാൽ, തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ?