Jeremiah 5:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നോക്കൂ, നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരാളെയെങ്കിലും കാണാന്‍ കഴിയുമോ എന്നു യെരൂശലേമിന്‍റെ വീഥികളിലൂടെ ചുറ്റിനടന്ന് അവരുടെ പൊതുസ്ഥലങ്ങളില്‍ അന്വേഷിക്കുവിന്‍; ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ അവളോടു ക്ഷമിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‌വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
Malayalam 1992 MBSI
ന്യായം പ്രവര്‍ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന്‍ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളില്‍ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളില്‍ തിരഞ്ഞു അറികയും ചെയ്‍വിന്‍; കണ്ടു എങ്കില്‍ ഞാന്‍ അതിനോടു ക്ഷമിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്ന് യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായം പ്രവര്‍ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന്‍ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞ് അറികയും ചെയ്‍വിന്‍; കണ്ടു എങ്കിൽ ഞാന്‍ അതിനോടു ക്ഷമിക്കും.
Malayalam Bible POC-ML 2013
ജറുസലെമിന്‍െറ തെരുവീഥികളില്‍ ചുറ്റി നടന്ന് അന്വേഷിക്കുക; പൊതുസ്‌ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാന്‍ അവളോടു ക്‌ഷമിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ജെറുശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത ആചരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ കാണാൻ കഴിയുമോ എന്നുനോക്കി അറിയുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ അന്വേഷിക്കുകയും ചെയ്യുവിൻ. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.