Jeremiah 5:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ചോദിക്കുന്നു: “നിങ്ങള്‍ എന്നെ ഭയപ്പെടുന്നില്ലേ? എന്‍റെ മുമ്പാകെ നിങ്ങള്‍ വിറയ്‍ക്കുന്നില്ലേ? ഞാന്‍ സമുദ്രത്തിനു മണല്‍കൊണ്ട് അതിരിട്ടു; മറികടക്കാന്‍ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആര്‍ത്തിരമ്പിയാലും മറികടക്കയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.
Malayalam 1992 MBSI
നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയില്‍ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണല്‍ അതിരാക്കി വെച്ചിരിക്കുന്നു; തിരകള്‍ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിര്‍ കടക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ കടലിനു കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്‍റെ സന്നിധിയിൽ വിറയ്ക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ കടലിനു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകള്‍ അലച്ചാലും സാധിക്കയില്ല; എത്ര തന്നെ ഇരച്ചാലും അതിര്‍ കടക്കയില്ല.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ചോദിക്കുന്നു: നിങ്ങള്‍ക്ക്‌ എന്നെ ഭയമില്ലേ? എന്‍െറ മുന്‍പില്‍ നിങ്ങള്‍ വിറകൊള്ളുന്നില്ലേ? കടലിന്‌ അതിരായി ഞാന്‍ മണല്‍ത്തീരം സ്‌ഥാപിച്ചു, അലംഘ്യമായ അതിര്‍ത്തി. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ എന്നെ ഭയപ്പെടേണ്ടതല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്റെ സന്നിധിയിൽ നിങ്ങൾ വിറയ്ക്കേണ്ടതല്ലേ? ഞാൻ ശാശ്വതമായൊരു ആജ്ഞയാൽ മണൽത്തിട്ടയെ സമുദ്രത്തിന് മറിച്ചുകടക്കാൻ കഴിയാത്ത ഒരു അതിർത്തിയായി സ്ഥാപിച്ചിരിക്കുന്നു. അതിലെ തിരമാലകൾ ഇളകിമറിഞ്ഞാലും ഒന്നും സംഭവിക്കുകയില്ല. അവ അലറിയാലും അതിനെ മറികടക്കുകയില്ല.