Jeremiah 5:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് കാട്ടില്‍നിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയില്‍നിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങള്‍ക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങള്‍ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു കാട്ടിൽനിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.
Malayalam 1992 MBSI
അതുകൊണ്ടു കാട്ടില്‍നിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കെതിരെ പതിയിരിക്കും; അവയില്‍ നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങള്‍ വളരെയല്ലോ? അവരുടെ പിന്‍ മാറ്റങ്ങളും പെരുകിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽനിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കെതിരേ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചുകീറിക്കളയും; അവരുടെ അതിക്രമങ്ങള്‍ വളരെയല്ലോ? അവരുടെ പിന്‍മാറ്റങ്ങളും പെരുകിയിരിക്കുന്നു.
Malayalam Bible POC-ML 2013
അതുകൊണ്ടു കാട്ടില്‍നിന്നു സിംഹം വന്ന് അവരെ കൊല്ലും. മരുഭൂമിയില്‍നിന്നു ചെന്നായ് വന്ന് അവരെ നശിപ്പിക്കും. പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്നു. പുറത്തേക്കിറങ്ങുന്നവനെ അതു പിച്ചിച്ചീന്തും. എന്തെന്നാല്‍, അവരുടെ കുറ്റങ്ങള്‍ നിരവധിയാണ്; അവരുടെ അവിശ്വസ്‌തത നിസ്‌സീമമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ കാട്ടിൽനിന്നുള്ള ഒരു സിംഹം അവരെ ആക്രമിക്കും, മരുഭൂമിയിൽനിന്നുള്ള ഒരു ചെന്നായ് അവരെ നശിപ്പിക്കും, ഒരു പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കരികെ പതിയിരിക്കും; അവയിൽനിന്ന് പുറത്തേക്കു പോകുന്നവരെ കടിച്ചുകീറിക്കളയുന്നതിനുതന്നെ, കാരണം, അവരുടെ ലംഘനങ്ങൾ അനവധിയും അവരുടെ വിശ്വാസത്യാഗം നിരവധിയുമാണ്.