Jeremiah 50:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വില്ലു കുലയ്‍ക്കുന്നവരേ, നിങ്ങള്‍ ബാബിലോണിനു ചുറ്റും അണിനിരക്കുവിന്‍; ഒരമ്പുപോലും പാഴാക്കാതെ അവളുടെ നേര്‍ക്ക് അവ തൊടുത്തുവിടുവിന്‍. അവള്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേലിന്റെ നേരെ ചുറ്റം അണിനിരത്തുവിൻ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്കു എയ്തുവിടുവിൻ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
ഞാന്‍ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവന്‍ നിന്റെ നേരെ ആര്‍പ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാബേലിന്റെ എതിരെ ചുറ്റും അണിനിരക്കുവിൻ; എല്ലാ വില്ലാളികളുമേ, നിർല്ലോഭം അമ്പുകൾ അതിലേക്ക് എയ്തുവിടുവിൻ; അത് യഹോവയോട് പാപം ചെയ്തിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേലിന്‍റെ നേരേ ചുറ്റും അണിനിരത്തുവിന്‍; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്ക് എയ്തുവിടുവിന്‍; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
വില്ലു കുലയ്‌ക്കുന്ന നിങ്ങള്‍ ബാബിലോണിനെതിരേ അണിനിരക്കുവിന്‍. അവസാനത്തെ അസ്‌ത്രവും അവളുടെ നേരേ എയ്യുവിന്‍. അവള്‍ കര്‍ത്താവിനെതിരേ പാപം ചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വില്ലുകുലയ്ക്കുന്ന ഏവരുമേ, ബാബേലിനെതിരേ എല്ലാവശങ്ങളിൽനിന്നും യുദ്ധത്തിന് അണിനിരക്കുക. അവൾക്കുനേരേ നിർല്ലോഭം അസ്ത്രം തൊടുത്തുവിടുക, കാരണം അവൾ യഹോവയ്ക്കെതിരേ പാപംചെയ്തിരിക്കുന്നു.