Jeremiah 50:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിതയ്‍ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണില്‍നിന്നു ഛേദിച്ചുകളയുവിന്‍; മര്‍ദകന്‍റെ വാള്‍ നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവര്‍ ഓടിപ്പോകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഓടിപ്പോകയും ചെയ്യും.
Malayalam 1992 MBSI
അവന്‍ തന്റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു അവന്‍ ആവി കയറ്റുന്നു; മഴെക്കു മിന്നല്‍ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളയുവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോവുകയും സ്വദേശത്തേക്ക് ഓടിപ്പോവുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാള്‍ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളവിന്‍; നശിപ്പിക്കുന്ന വാള്‍ പേടിച്ച് ഓരോരുത്തന്‍ സ്വജനത്തിന്‍റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്ക് ഓടിപ്പോകയും ചെയ്യും.
Malayalam Bible POC-ML 2013
വിതയ്‌ക്കുന്നവനെയും കൊയ്യുന്നവനെയും ബാബിലോണില്‍ നിന്നു വിച്‌ഛേദിക്കുവിന്‍. മര്‍ദകന്‍െറ വാള്‍നിമിത്തം ഓരോരുത്തരും സ്വജനങ്ങളിലേക്കും സ്വദേശത്തേക്കും തിരിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക. പീഡകന്റെ വാൾനിമിത്തം ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ.