Jeremiah 50:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിംഹങ്ങള്‍ പിന്തുടര്‍ന്നു ചിതറിച്ച ആട്ടിന്‍പറ്റത്തെപ്പോലെയാണ് ഇസ്രായേല്‍; ആദ്യം അസ്സീറിയാരാജാവ് അതിനെ ആക്രമിച്ചു; ഒടുവില്‍ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവ് അതിന്‍റെ അസ്ഥികള്‍ കാര്‍ന്നു തിന്നുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ ചിന്നിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവു അതിനെ തിന്നു; ഒടുക്കം ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.
Malayalam 1992 MBSI
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാര്‍ ഒക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ ചിതറിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ ചിന്നിപ്പോയ ആട്ടിന്‍കൂട്ടം ആകുന്നു; സിംഹങ്ങള്‍ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂര്‍രാജാവ് അതിനെ തിന്നു; ഒടുക്കം ഇപ്പോള്‍ ബാബേൽരാജാവായ നെബൂഖദ്നേസര്‍ അതിന്‍റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
സിംഹങ്ങള്‍ വേട്ടയാടുന്ന ആടിനെപ്പോലെയാണ്‌ ഇസ്രായേല്‍. ആദ്യം അസ്‌സീറിയാരാജാവ്‌ അവനെ വിഴുങ്ങി. ഇപ്പോഴിതാ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ അവന്‍െറ അസ്‌ഥികള്‍ കാര്‍ന്നുതിന്നുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്, സിംഹങ്ങൾ അവരെ തുരത്തിയോടിച്ചു. അശ്ശൂർരാജാവാണ് അവരെ ആദ്യം വിഴുങ്ങിയത്; അവരുടെ എല്ലുകൾ ഒടിച്ചുകളഞ്ഞ അവസാനത്തെ ശത്രു ബാബേൽരാജാവായ നെബൂഖദ്നേസർ തന്നെ.”