Jeremiah 50:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ഇസ്രായേലിന് അവന്‍റെ മേച്ചില്‍സ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവന്‍ മേഞ്ഞു തൃപ്തനാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചൽപുറത്തേക്കു മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞു അവന്നു തൃപ്തിവരും.
Malayalam 1992 MBSI
യാക്കോബിന്റെ ഔഹരിയായവന്‍ ഇവയെപ്പോലെയല്ല; അവന്‍ സര്‍വ്വത്തെയും നിര്‍മ്മിച്ചവന്‍; യിസ്രായേല്‍ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്ക് മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവന് തൃപ്തിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഞാന്‍ യിസ്രായേലിനെ അവന്‍റെ മേച്ചൽപ്പുറത്തേക്കു മടക്കിവരുത്തും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവനു തൃപ്തിവരും.
Malayalam Bible POC-ML 2013
ഞാന്‍ ഇസ്രായേലിനെ അവന്‍െറ മേച്ചില്‍സ്‌ഥലത്തേക്ക്‌ അയയ്‌ക്കും. അവന്‍ കാര്‍മലിലും ബാഷാനിലും മേയും വേഗിലയാദിലെയും എഫ്രായിം മലകളിലെയും മേച്ചില്‍ പുറങ്ങളില്‍ അവന്‍ തൃപ്‌തി കണ്ടെണ്ടത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും, അവർ കർമേലിലും ബാശാനിലും മേയും; എഫ്രയീമിലെയും ഗിലെയാദിലെയും മലകളിൽ മേഞ്ഞ് അവർ അവരുടെ വിശപ്പിനു ശമനംവരുത്തും.