Jeremiah 50:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമി മുഴുവന്‍ തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു തരിപ്പണമായി. ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എങ്ങനെ ബീഭത്സദൃശ്യമായിത്തീര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സർവ്വഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?
Malayalam 1992 MBSI
നിന്നെക്കൊണ്ടു ഞാന്‍ ഇടയനെയും ആട്ടിന്‍ കൂട്ടത്തെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ കൃഷിക്കാരനെയും അവന്റെ ഏര്‍കാളയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ ദേശാധിപതികളെയും സ്ഥാനാപതികളെയും തകര്‍ക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സര്‍വഭൂമിയുടെയും ചുറ്റിക പിളര്‍ന്നു തകര്‍ന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീര്‍ന്നതെങ്ങനെ?
Malayalam Bible POC-ML 2013
ഭൂമി മുഴുവനെയും തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു! ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എത്ര ബീഭത്‌സമായിരിക്കുന്നു!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം എങ്ങനെ പിളർന്നു, എങ്ങനെ തകർന്നുപോയി! ബാബേൽ രാഷ്ട്രങ്ങൾക്കിടയിൽ വിജനമായിത്തീർന്നതെങ്ങനെ!