Jeremiah 50:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ആയുധപ്പുര തുറന്നു തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങള്‍ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സര്‍വശക്തനായ സര്‍വേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീര്‍ക്കാനുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ തന്റെ ആയുധശാല തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തു കൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു കല്ദയദേശത്തു ഒരു പ്രവൃത്തി ചെയ്‌വാനുണ്ടു.
Malayalam 1992 MBSI
സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ മേല്‍ കൈ നീട്ടി നിന്നെ പാറകളില്‍നിന്നു ഉരുട്ടി ദഹനപര്‍വ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ തന്റെ ആയുധശാല തുറന്ന് തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ തന്‍റെ ആയുധശാല തുറന്ന് തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങളെ എടുത്തുകൊണ്ടു വന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്‍വാനുണ്ട്.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ആയുധപ്പുര തുറന്ന്‌ ക്രോധത്തിന്‍െറ ആയുധങ്ങള്‍ പുറത്തെടുത്തു. സൈന്യങ്ങളുടെദൈവമായ കര്‍ത്താവിന്‌ കല്‍ദായരുടെ നാട്ടില്‍ ഒരു കര്‍മം അനുഷ്‌ഠിക്കാനുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു, തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ബാബേൽദേശത്ത് ഒരു പ്രവൃത്തി ചെയ്യാനുണ്ട്.