Jeremiah 50:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവശത്തുനിന്നും അതിന്‍റെ നേരേ വരുവിന്‍; വന്ന് അവളുടെ ധാന്യപ്പുരകള്‍ തുറക്കുവിന്‍; അവളെ നിശ്ശേഷം നശിപ്പിച്ചു ധാന്യക്കൂമ്പാരം പോലെ കൂട്ടുവിന്‍; അവളില്‍ യാതൊന്നും ശേഷിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലദിക്കുകളിലും നിന്നു അതിന്റെ നേരെ വന്നു അതിന്റെ കളപ്പുരകളെ തുറപ്പിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ;
Malayalam 1992 MBSI
നിന്നില്‍നിന്നു അവര്‍ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലദിക്കുകളിലും നിന്ന് അതിന്റെ നേരെ വന്ന് അതിന്റെ കളപ്പുരകൾ തുറക്കുവിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല ദിക്കുകളിലും നിന്ന് അതിന്‍റെ നേരേ വന്ന് അതിന്‍റെ കളപ്പുരകളെ തുറപ്പിന്‍; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിന്‍; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിര്‍മ്മൂലനാശം വരുത്തുവിന്‍.
Malayalam Bible POC-ML 2013
നാലുദിക്കില്‍നിന്നും അവള്‍ക്കെതിരേ വന്ന് അവളുടെ അറപ്പുരകള്‍ തുറക്കുവിന്‍. അവളെ നിശ്‌ശേഷം നശിപ്പിച്ച് ധാന്യക്കൂമ്പാരംപോലെ കൂട്ടുവിന്‍. ഒന്നും അവശേഷിക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന് അവളുടെ കളപ്പുരകൾ തുറക്കുക. ധാന്യക്കൂമ്പാരങ്ങൾപോലെ അവളെ കൂനകൂട്ടുക. അവളിൽ ഒന്നും ശേഷിപ്പിക്കാതെ അവളെ നിശ്ശേഷം നശിപ്പിക്കുക.