Jeremiah 50:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ കാളകളെ കൊല്ലുവിന്‍; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവര്‍ക്കു ഹാ ദുരിതം! കേള്‍ക്കുക! ബാബിലോണ്‍ദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവര്‍
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിലെ കാളയെ ഒക്കെയും കൊല്ലുവിൻ; അവ കൊലെക്കു ഇറങ്ങിപ്പോകട്ടെ; അവർക്കു അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
Malayalam 1992 MBSI
ദേശത്തു ഒരു കൊടി ഉയര്‍ത്തുവിന്‍; ജാതികളുടെ ഇടയില്‍ കാഹളം ഊതുവിന്‍; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിന്‍; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിന്‍; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിന്‍; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിലെ കാളകളെ എല്ലാം കൊല്ലുവിൻ; അവ കൊലക്കളത്തിലേക്ക് ഇറങ്ങിപ്പോകട്ടെ; അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിലെ കാളയെയൊക്കെയും കൊല്ലുവിന്‍; അവ കൊലയ്ക്ക് ഇറങ്ങിപ്പോകട്ടെ; അവര്‍ക്ക് അയ്യോ കഷ്ടം; അവരുടെ നാള്‍, അവരുടെ സന്ദര്‍ശനകാലം വന്നിരിക്കുന്നു.
Malayalam Bible POC-ML 2013
അവളുടെ കാളകളെ കൊന്നൊടുക്കുവിന്‍. അവ അറവുശാലകളിലേക്കു പോകട്ടെ. അവര്‍ക്കു ദുരിതം! അവരുടെ ദിനം വന്നുകഴിഞ്ഞു. ശിക്‌ഷയുടെ മുഹൂര്‍ത്തം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക; അവർ കൊലക്കളത്തിലേക്കു പോകട്ടെ. അവർക്ക് അയ്യോ കഷ്ടം! അവരുടെ ദിവസം വന്നുചേർന്നല്ലോ, അവരെ ശിക്ഷിക്കുന്നതിനുള്ള ദിവസംതന്നെ.