Jeremiah 50:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹങ്കാരി കാലിടറി വീഴും; പിടിച്ചെഴുന്നേല്പിക്കാന്‍ ആരുമില്ല; അവന്‍റെ നഗരങ്ങളില്‍ ഞാന്‍ തീ കൊളുത്തും; അതു ചുറ്റുമുള്ളവയെ ദഹിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വെക്കും; അതു അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.
Malayalam 1992 MBSI
ഔട്ടാളന്‍ ഔട്ടാളന്നും ദൂതന്‍ ദൂതന്നും എതിരെ ഔടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കുകയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാന്‍ അവന്‍റെ പട്ടണങ്ങള്‍ക്കു തീ വയ്ക്കും; അത് അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.
Malayalam Bible POC-ML 2013
അഹങ്കരിക്കുന്നവന്‍ കാല്‍തട്ടി വീഴും. അവനെ എഴുന്നേല്‍പിക്കാന്‍ ആരും ഉണ്ടാവുകയില്ല. അവന്‍െറ നഗരങ്ങള്‍ക്കു ഞാന്‍ തീ വയ്‌ക്കും; അതു ചുറ്റുമുള്ളവയെ വിഴുങ്ങും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹങ്കാരി കാലിടറി നിലംപൊത്തും, അവളെ എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകുകയില്ല; അവളുടെ നഗരങ്ങൾക്കു ഞാൻ തീവെക്കും, അത് അവൾക്കുചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിച്ചുകളയും.”