Jeremiah 50:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അരുളിച്ചെയ്യുന്നു: “ബാബിലോണിനെതിരെ ഒരു വാള്‍ ഉയര്‍ന്നിരിക്കുന്നു; അതിലെ നിവാസികള്‍ക്കും അവളുടെ പ്രഭുക്കന്മാര്‍ക്കും ജ്ഞാനികള്‍ക്കും എതിരെ തന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
ഞാന്‍ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേല്‍ വരട്ടെ എന്നു സീയോന്‍ നിവാസിനി പറയും; എന്റെ രക്തം കല്ദയ നിവാസികളുടെമേല്‍ വരട്ടെ എന്നു യെരൂശലേം പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്‍റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാള്‍ വരുന്നു എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
കല്‍ദായരുടെമേല്‍, ബാബിലോണ്‍ നിവാസികളുടെമേല്‍, അവളുടെ രാജാക്കന്‍മാരുടെയും ജ്‌ഞാനികളുടെയുംമേല്‍, ഇതാ, ഒരു വാള്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു ബാബേൽ നിവാസികൾക്കെതിരേയും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരേയുംതന്നെ!” എന്ന് യഹോവയുടെ അരുളപ്പാട്.