Jeremiah 50:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേല്‍ വാള്‍ ഉയര്‍ന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവണ്ണം അവയുടെ മേലും വാൾവരും.
Malayalam 1992 MBSI
ബാബേല്‍, നിവാസികള്‍ ഇല്ലാതെ കലക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജനതയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം അവയുടെ മേലും വാൾവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കുതിരകളുടെ മേലും രഥങ്ങളുടെമേലും അതിന്‍റെ നടുവിലെ സര്‍വസമ്മിശ്ര ജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെമേലും വാള്‍ വരും; അതിന്‍റെ ഭണ്ഡാരങ്ങള്‍ കവര്‍ന്നു പോകത്തക്കവണ്ണം അവയുടെമേലും വാള്‍ വരും.
Malayalam Bible POC-ML 2013
അവളുടെ കുതിരകളുടെയും രഥങ്ങളുടെയും മേല്‍ വാള്‍! അവളുടെ ഇടയിലെ വിദേശ സൈന്യത്തിന്‍െറ മേല്‍ വാള്‍! അവര്‍ അബലകളെപ്പോലെയാകും. അവളുടെ സമ്പത്തിന്‍െറ മേല്‍ വാള്‍! അവ കൊള്ളയടിക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളുടെ കുതിരകൾക്കും രഥങ്ങൾക്കും അവളുടെ ഇടയിലുള്ള എല്ലാ വിദേശികൾക്കുമെതിരേ, ഒരു വാൾ! അവർ അശക്തരായിത്തീരും. അവളുടെ നിക്ഷേപങ്ങൾക്കെതിരേ ഒരു വാൾ അവ കൊള്ളയിടപ്പെടും!