Jeremiah 50:38 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ജലാശയങ്ങളുടെമേലും വാള്‍ ഉയര്‍ന്നിരിക്കുന്നു. കാരണം, അതു വിഗ്രഹങ്ങളുടെ നാടാണ്; അവയെച്ചൊല്ലി അവര്‍ ഉന്മത്തരായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാൻ അതിന്മേൽ വറുതി വരുത്തും; അതു വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.
Malayalam 1992 MBSI
അവര്‍ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും; അവര്‍ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിലെ വെള്ളം വറ്റിപ്പോകത്തക്കവിധം ഞാൻ അതിന്മേൽ വരൾച്ച വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലയോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാന്‍ അതിന്മേൽ വറുതി വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങള്‍ നിമിത്തം അവര്‍ ഭ്രാന്തന്മാരായിരിക്കുന്നു.
Malayalam Bible POC-ML 2013
അവളുടെ ജലാശയങ്ങളുടെമേല്‍ കൊടുംവേനല്‍! അവ വരണ്ടുപോകും. അത്‌ വിഗ്രഹങ്ങളുടെ നാടാണ്‌. ബിംബങ്ങളെച്ചൊല്ലി അവര്‍ മദിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം ഞാൻ അവളുടെമേൽ ഒരു വരൾച്ച വരുത്തും; അതു വിഗ്രഹങ്ങളുടെ ഒരു ദേശമല്ലോ, ഭീതികരമായ വിഗ്രഹങ്ങളുടെ കാര്യത്തിൽ അവർ ഭ്രാന്തരായിത്തീർന്നിരിക്കുന്നു.