Jeremiah 50:40 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “സൊദോമും ഗൊമോറായും അയല്‍നഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോള്‍ എന്നപോലെ അവിടെ ആരും പാര്‍ക്കുകയില്ല; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം സൊദോമും ഗൊമോരയും അവയുടെ അയൽ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
ഞാന്‍ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കുലനിലത്തേക്കു ഇറക്കിക്കൊണ്ടു വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം സൊദോമിനെയും ഗൊമോരയെയും അവയുടെ അയൽ പട്ടണങ്ങളെയും നശിപ്പിച്ച നാളിലെപ്പോലെ അവിടെയും ആരും താമസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം സൊദോമും ഗൊമോറായും അവയുടെ അയൽപട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
ദൈവം തകര്‍ത്ത സോദോമിനെയും ഗൊമോറായെയും സമീപനഗരങ്ങളെയുംപോലെ അവിടെയും ആരും വസിക്കുകയില്ല; സഞ്ചാരികള്‍ തങ്ങുകയുമില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.