Jeremiah 50:44 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വലിയ ആട്ടിന്‍പറ്റത്തിന്‍റെ നേരേ വരുന്ന സിംഹംപോലെ, യോര്‍ദ്ദാനിലെ വനത്തില്‍നിന്നു ഞാന്‍ ഇറങ്ങിവരും. ഞാന്‍ ബാബിലോണ്യരെ അവരുടെ നഗരങ്ങളില്‍നിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടമുള്ളവനെ ഞാന്‍ ബാബിലോണിന്‍റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏത് ഇടയന് എന്‍റെ നേരെ നില്‌ക്കാന്‍ കഴിയും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽ പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ?
Malayalam 1992 MBSI
ഞാന്‍ ബാബേലില്‍വെച്ചു ബേലിനെ സന്ദര്‍ശിച്ചു, അവന്‍ വിഴുങ്ങിയതിനെ അവന്റെ വായില്‍നിന്നു പുറത്തിറക്കും; ജാതികള്‍ ഇനി അവന്റെ അടുക്കല്‍ ഔടിച്ചെല്ലുകയില്ല; ബാബേലിന്റെ മതില്‍ വീണുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്ക് സമനായവൻ ആര്? എന്നെ കുറ്റം ചുമത്തുന്നവൻ ആര്? എന്റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്?”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോര്‍ദ്ദാന്‍റെ വന്‍കാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവന്‍, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍? എനിക്ക് നേരം കുറിക്കുന്നവനാര്‍? എന്‍റെ മുമ്പാകെ നില്ക്കാകുന്ന ഇടയന്‍ ആര്‍?
Malayalam Bible POC-ML 2013
ജോര്‍ദാന്‍വനങ്ങളില്‍ നിന്നു പ ച്ചപിടി ച്ചമേച്ചില്‍പ്പുറങ്ങളില്‍ ചാടിവീഴുന്ന സിംഹത്തെപ്പോലെ ഞാന്‍ അവരെ ഓടിച്ചുകളയും. എനിക്ക് ഇഷ്ടമുള്ളവനെ ഞാന്‍ അവളുടെമേല്‍ നിയമിക്കും. എനിക്കു തുല്യനായി ആരുണ്ട്? ആര് എന്നോടു കണക്കുചോദിക്കും? ഏത് ഇടയനാണ് എന്‍െറ മുന്‍പില്‍ നില്‍ക്കാന്‍ കഴിയുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, ഞാൻ ബാബേല്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”