Jeremiah 50:45 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ബാബിലോണിന് എതിരെ അവിടുന്നു തയ്യാറാക്കിയിട്ടുള്ള പദ്ധതിയും ബാബിലോണ്‍ ദേശത്തിനെതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊള്‍വിന്‍; ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും ചെറിയതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടുപോകും; അവയുടെ ദുര്‍വിധികണ്ട് ആലകള്‍പോലും സ്തംഭിച്ചുപോകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു യഹോവ ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.
Malayalam 1992 MBSI
എന്റെ ജനമേ, അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിന്‍; യഹോവയുടെ ഉഗ്രകോപത്തില്‍നിന്നു നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവയെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചിൽപ്പുറങ്ങൾ അവരോടുകൂടി ശൂന്യമാക്കിക്കളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍! ആട്ടിന്‍കൂട്ടത്തിൽ ചെറിയവരെ അവര്‍ ഇഴച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചൽപ്പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.
Malayalam Bible POC-ML 2013
ബാബിലോണിനെതിരേ, കല്‍ ദായരുടെ ദേശത്തിനെതിരേ, കര്‍ത്താവ്‌ നിശ്‌ചയിച്ചിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കുവിന്‍: അവരുടെ ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ വലിച്ചിഴയ്‌ക്കപ്പെടും. അവരുടെ ദുര്‍വിധി കണ്ട്‌ മേച്ചില്‍പ്പുറങ്ങള്‍ ഭയചകിതമാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക, ബാബേൽദേശത്തിനെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ: ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും; അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.