Jeremiah 51:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമ്പിനു മൂര്‍ച്ച വരുത്തുവിന്‍, പരിച ധരിക്കുവിന്‍; സര്‍വേശ്വരന്‍ മേദ്യരാജാക്കന്മാരെ ബാബിലോണിനെതിരെ ഇളക്കിവിട്ടിരിക്കുന്നു; ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതു സര്‍വേശ്വരന്‍റെ പ്രതികാരമാണ്; അവിടുത്തെ ആലയം നശിപ്പിച്ചതിനുള്ള പ്രതികാരം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.
Malayalam 1992 MBSI
പിന്നെ അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേല്‍രാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തില്‍ ആക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; പരിച ധരിക്കുവിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം അവന്റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമ്പു മിനുക്കുവിന്‍; പരിച ധരിപ്പിന്‍; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്‍റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിനുവേണ്ടിയുള്ള പ്രതികാരം തന്നെ.
Malayalam Bible POC-ML 2013
അസ്‌ത്രങ്ങള്‍ക്കു മൂര്‍ച്ചകൂട്ടുവിന്‍. ആവനാഴി നിറയ്‌ക്കുവിന്‍. മിദിയാന്‍ രാജാക്കന്‍മാരെ കര്‍ത്താവ്‌ ഇളക്കിവിട്ടിരിക്കുന്നു. ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്ന്‌ നിശ്‌ചയിച്ചിരിക്കുന്നു. ഇതു കര്‍ത്താവിന്‍െറ പ്രതികാരമാണ്‌ - അവിടുത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അമ്പുകൾക്ക് മൂർച്ച കൂട്ടുക, പരിചകൾ എടുക്കുക! യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു, കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ. യഹോവ പ്രതികാരംചെയ്യും, അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ.