Jeremiah 51:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണിന്‍റെ മതിലുകള്‍ക്കെതിരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ശക്തമാക്കുവിന്‍; കാവല്‍ഭടന്മാരെ നിര്‍ത്തുവിന്‍; പതിയിരുപ്പുകാരെ നിയോഗിക്കുവിന്‍; ബാബിലോണ്‍നിവാസികളെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്തത് സര്‍വേശ്വരന്‍ നിറവേറ്റിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ഉറപ്പിപ്പിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിർണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.
Malayalam 1992 MBSI
അഞ്ചാം മാസം പത്താം തിയ്യതി, ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ തിരുമുമ്പില്‍ നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസര്‍-അദാന്‍ യെരൂശലേമിലേക്കു വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തിപ്പെടുത്തുവിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തത് നിർണ്ണയിച്ചും നിറവേറ്റിയുമിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേലിന്‍റെ മതിലുകള്‍ക്കു നേരേ കൊടി ഉയര്‍ത്തുവിന്‍; കാവൽ ഉറപ്പിപ്പിന്‍; കാവല്ക്കാരെ നിര്‍ത്തുവിന്‍; പതിയിരിപ്പുകാരെ ഒരുക്കുവിന്‍; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തതു നിര്‍ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.
Malayalam Bible POC-ML 2013
ബാബിലോണിന്‍െറ കോട്ടകള്‍ക്കെതിരേയുദ്‌ധക്കൊടി ഉയര്‍ത്തുവിന്‍. കാവല്‍പ്പടയെ ശക്‌തമാക്കുവിന്‍. കാവല്‍ഭടന്‍മാര്‍ സ്‌ഥാനം പിടിക്കട്ടെ. കെണികളൊരുക്കുവിന്‍. ബാബിലോണ്‍ നിവാസികള്‍ക്കെതിരേ പറഞ്ഞകാര്യങ്ങള്‍ കര്‍ത്താവ്‌ നിറവേറ്റിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക! കാവൽ ശക്തിപ്പെടുത്തുക, കാവൽക്കാരെ നിർത്തുക, പതിയിരിപ്പുകാരെ നിയമിക്കുക! ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ അവിടന്ന് നിശ്ചയമായും നിറവേറ്റും.