Jeremiah 51:35 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നോടും എന്‍റെ ചാര്‍ച്ചക്കാരോടും ചെയ്ത അതിക്രമം ബാബിലോണിനും ഭവിക്കട്ടെ എന്നു സീയോന്‍നിവാസികള്‍ പറയട്ടെ; എന്‍റെ രക്തത്തിനു ബാബിലോണ്‍ നിവാസികള്‍ ഉത്തരവാദികളായിരിക്കുമെന്നു യെരൂശലേമും പറയട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോൻനിവാസിനി പറയും; എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ എന്നു യെരൂശലേം പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ” എന്ന് സീയോൻനിവാസി പറയും; “എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ” എന്ന് യെരൂശലേം പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോന്‍നിവാസിനി പറയും; എന്റെ രക്തം കല്ദയനിവാസികളുടെമേൽ വരട്ടെ എന്ന് യെരൂശലേം പറയും.
Malayalam Bible POC-ML 2013
എന്നോടും എന്‍െറ ബന്‌ധുക്കളോടും ചെയ്‌ത അതിക്രമത്തിന്‍െറ ഫലം ബാബിലോണിന്‍െറ മേല്‍ പതിക്കട്ടെ എന്നു സീയോന്‍നിവാസികള്‍ പറയട്ടെ. എന്‍െറ രക്‌തത്തിനു കല്‍ദായര്‍ ഉത്തരവാദികളായിരിക്കും എന്നു ജറുസലെം പറയട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ ശരീരത്തിൽ അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,” എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു. “ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,” എന്നു ജെറുശലേം പറയുന്നു.