Jeremiah 51:43 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ നഗരങ്ങള്‍ ബീഭത്സമായിരിക്കുന്നു; ഉണങ്ങി വരണ്ട മരുപ്രദേശം, ആരും വസിക്കാത്ത സ്ഥലം; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ പട്ടണങ്ങള്‍ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാര്‍ക്കാത്തതും വഴി നടക്കാത്തതും ആയ ദേശവും ആയിത്തീര്‍ന്നിരിക്കുന്നു.
Malayalam Bible POC-ML 2013
അവളുടെ നഗരങ്ങള്‍ ബീഭത്‌സമായി; ഉണങ്ങിവരണ്ട മരുപ്രദേശം! നിര്‍ജനഭൂമി! മനുഷ്യന്‍ കാലുകുത്താത്ത ദേശം! ബാബിലോണിലെ ബേല്‍മൂര്‍ത്തിയെ ഞാന്‍ ശിക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും വരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു; അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ, മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല.